ജൂൺ മഴ
- അബ്ദുൽ റൈഫ് ഇനിയൊരിക്കൽ കൂടി ആ പഠിപ്പുര മുറ്റത്തേക്ക് ഇറങ്ങിചെല്ലണം..... വൈകിയെത്തിയെന്ന പേരിൽ വാങ്ങിക്കൂട്ടിയ ചൂരൽ പ്രഹരങ്ങൾ ഓർത്ത് മനസ്സിനെ ചൂടു പിടിപ്പിച്ച്, നേരത്തേ തന്നെ അവിടെ എത്തിച്ചേരണം.. ആ പടികൾ കയറും മുമ്പ്... തിരിഞ്ഞു നടന്ന് മറ്റൊരിടത്ത് ചെന്നുനിൽക്കണം.. കഞ്ഞിപ്പുരയിൽ നിന്ന് വിടർന്നിരുന്ന ചേച്ചിയുടെ പുഞ്ചിരിക്ക് ഒരിക്കൽ കൂടി നന്ദി പറയണം.. വരിവരിയായി നിന്ന് ഉച്ചയൂണിനായി നീട്ടിയ പാത്രങ്ങളുടെ കലപില ശബ്ദം ഒന്നുകൂടി ആവാഹിച്ചെടുക്കണം... വിദ്യാലയപടികൾ കയറുമ്പോൾ, ആ പഴയ ഹൃദയമിടിപ്പ് നഷ്ടപ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തണം... കളിചിരികളാൽ സുന്ദരമാർന്ന ക്ലാസ് മുറിയിൽ ചെന്നൊന്നിരിക്കണം... തുറന്നിട്ട ജനാലയിൽ കൂടി ഓർമ്മകളുടെ മഴ പെയ്യുന്നത് നോക്കിയിരിക്കണം.. കുട ചൂടാതെ ആ മഴ നനയണം.. മഴ പെയ്തൊഴിഞ്ഞ കൂരക്ക് കീഴെ ജനിച്ചുവീണ എന്നിലെ വിദ്യാർത്ഥിയെ തട്ടിയുണർത്തണം.. അലസമായി തോന്നിയിരുന്ന പാഠഭാഗങ്ങൾക്ക് കാതോർത്തിരിക്കണം.. തോളിൽ കൈയ്യിട്ടിരിക്കാൻ പഴയ കൂട്ടുകാരെ തിരിച്ചു കിട്ടാൻ ഹൃദയം വെമ്പി നിൽക്കുന്നത് അനുഭവിച്ചറിയണം.. എന്നിലെ എന്നെ കണ്ടെത്തിയ ഉണ്ണിമാഷിന്റെ മലയാളം ക്ലാസ്സിലെ അവസാനത്തെ